പ്രശസ്ത ഗായിക എസ്. ജാനകിയുടെ മകൻ മുരളി കൃഷണ അന്തരിച്ചു. ഗായിക കെ. എസ്. ചിത്രയാണ് ഇക്കാര്യം അറിയിച്ചത്.
മുരളിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ഞെട്ടിയെന്നും ഈ വേദനയും ദുഃഖവും മറികടക്കാൻ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നൽകട്ടേയെന്നും ചിത്ര ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
""ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ) പെട്ടെന്നുള്ള വിയോഗവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്ക്ക് ശക്തി നൽകട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി''. ചിത്ര കുറിച്ചു.
പരേതനായ വി. രാമപ്രസാദാണ് ജാനകിയമ്മയുടെ ഭർത്താവ്. ഇദ്ദേഹത്തിന്റെ മരണശേഷം ജാനകി സിനിമ രംഗത്ത് സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിടുന്ന അവർ ഇടക്ക് ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുമുണ്ട്. ഏകമകനാണ്: മുരളീ കൃഷ്ണ. മരുമകൾ: ഉമ.